മീ​ന്‍​ക​റി​യെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് കൈ​ഞ​ര​മ്ബ് മു​റി​ഞ്ഞ് മ​രി​ച്ചു

Latest പ്രാദേശികം

പാ​ല​ക്കാ​ട്: മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് ര​ക്തം​വാ​ര്‍​ന്ന് മ​രി​ച്ചു. ക​ല്ലി​ങ്ക​ല്‍ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ന്‍​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീ​ജി​ത്തി​ന്‍റെ കൈ​ഞ​ര​മ്ബ് മു​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *