വായനയിലേക്കുള്ള വാതായനം തുറന്ന് എസ്.എസ്.എഫ് ചർച്ചാ സംഗമം

Latest പ്രാദേശികം

വായനയിലേക്കുള്ള വാതായനം തുറന്ന് എസ്.എസ്.എഫ് ചർച്ചാ സംഗമം

മൊഗ്രാൽ പുത്തൂർ:വായനാ ദിനത്തോടനുബന്ധിച്ചു “വായനയുടെ രസതന്ത്രം” എന്ന ശീർഷകത്തിൽ ഓൺലൈൻ പ്ലാറ്റഫോമിൽ എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു.

കോറോണാ കാലത്തും വാക്കുകൾക്കും വായനകൾക്കും പ്രതിസന്ധിയില്ലെന്ന് ചർച്ചയിലൂടെ സ്ഥാപിച്ചു. പുതിയ തലമുറകൾ നവസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകൾ വഴി കൂടുതൽ പഠിക്കാനും വായിക്കാനും തയ്യാറാകണമെന്ന് ചർച്ചകൾ വിലയിരുത്തി.

ജവാദ് മൊഗ്രാൽ പുത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ സേവകനുമായ എ ബി കുട്ടിയാനം ഉദ്‌ഘാടനം ചെയ്തു. ചർച്ചകൾ ഇയാസ് സുലൈമാൻ മലപ്പുറം മോഡറേറ്റ് ചെയ്തു.മിസ്ഹബ് കൊട്ടകുന്ന് സ്വാഗതവും ആശിർ ബള്ളൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *