വായന പക്ഷാചരണ ദിന ഭാഗമായി മികച്ച വായനക്കാരനായി തെരഞ്ഞടുത്ത സുലൈമാൻ അബ്ദുള്ളയെ ആദരിച്ചു -സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

Latest പ്രാദേശികം

ചൗക്കി:വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സന്ദേശം സംഘടന.ലൈബ്രറി,കാൻഫെഡ് യുണിറ്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,നെഹ്റു യുവ കേന്ദ്രയുടെ സംയുക്തത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല വായനക്കാരനെ കണ്ടെത്തി അഭിനന്ദനമർപ്പിക്കാനും ആദരിക്കാനും സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചൗക്കി ടൗണിനടുത്തുള്ള പ്രവാസിയായിരുന്നസുലൈമാൻ അബ്ദുള്ളയുടെ(ദുല്ല) വീട്ടിലെത്തി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ പൊന്നാടയണിയിച്ചു സ്നേഹാദരവ്നൽകിആദരിച്ചു.വായനാനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി ആ പുസ്തക സ്നേഹി പങ്കു വെച്ചു. കോവിഡ് കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു പുസ്തകങ്ങളെന്ന് അദ്ദേഹം പറഞ്ഞു വിലപ്പെട്ട പുസ്തകങ്ങൾ അദ്ദേഹം ഗ്രന്ഥാലയത്തിനു വേണ്ടി ലൈബ്രറി സെക്രട്ടറി എസ്.എച്ച്ഹമീദിനു കൈമാറി കാസറഗോഡ് ജില്ലാ ബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം.എം.പി. ജിൽ ജിൽ അധ്യക്ഷത വഹിച്ചു സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *