ബോവിക്കാനം: വൈദ്യുതിയില്ലാത്തത് മൂലം ഓൺലൈൻ പഠനംഅവതാള ത്തിലായ ബാവിക്കര മണിയങ്കോട് വീട്ടിൽ ബുധനാഴ്ച (ഇന്ന്) വൈകിട്ടോടെ വൈദ്യുതിയെത്തി.
ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരത്തിലും, എ.യു.പി.സ്കൂളിൽ അഞ്ചാം തരത്തിലും പഠിക്കുന്ന വിദ്യാർത്ഥി കളുടെ കൊച്ചു വീട്ടിൽ വൈദ്യുതിയില്ലാത്ത കാരണത്താൽ പഠനം
ദുരിതത്തിലായിരുന്നു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, എ.യു.പി.എസ്. പി.ടി.എ. കമ്മിറ്റി എന്നിവർക്കൊപ്പം കെ.എസ്.ഇ.ബി. ചെർക്കള സെക്ഷൻ്റെ ദ്രുത ഗതിയിലുള്ള നടപടി മൂലം അപേക്ഷിച്ചതിൻ്റെ പിറ്റേദിവസം തന്നെ വൈദ്യുതി എത്തി.
ഏറെ ദുർഘടം പിടിച്ച മേഖലയിൽ മൂന്ന് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചാണ്
സൗജന്യമായി കണക്ഷൻ നൽകിയത്.
ഇതാടെ വിദ്യാർത്ഥി കളും വീട്ടുകാരും ആഹ്ലാദത്തിലായി.
എ.യു.പി.സ്കൂൾ സ്റ്റാഫ് കൗൺസിലാണ് വയറിംഗ് പ്രവർത്തികൾ നടത്തിയത്.വൈദ്യുതി വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ അഹമ്മദ്, ഓവർസിയർ പ്രഭാകരൻ, ജീവനക്കാരായ അഷ്റഫ്,അബ്ദുൾ റഹിമാൻ,രാജഗോപാൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ പ്രതിനിധി വേണുകുമാർ മാസ്റ്റർ,
സന്നദ്ധ പ്രവർത്ത കരായ റാഷിദ് , മൊയ്തീൻ കുഞ്ഞി കെ.കെ.പുറം,കബീർ മണിയങ്കോട്, മഹ്റൂഫ്, അബ്ബാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ
അനീസ മൻസൂർ മല്ലത്ത് സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി,പ്രധാന അധ്യാപിക പ്രേമ ബിന്ദു അബ്ദുൾ ഖാദർ കുന്നിൽ, ഹംസ ചോയിസ്, ബി.എം. ഹാരിസ് എന്നിവർ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു.