പള്ളിക്കര: 1948 ൽ മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളിൽ നിന്നും ലീഗ് മെമ്പർഷിപ്പ് എടുത്ത അപൂർവ്വം നേതാക്കളിൽ ഒരാളും പള്ളിക്കരയിലെ രാഷ്ട്രീയ-സാമൂഹിക-മത സംഘടനയിലെ പ്രമുഖനുമായ പള്ളിപ്പുഴയിലെ ബാപ്പു അബൂബക്കർ (98) അന്തരിച്ചു. പളളിപ്പുഴ ജമാഅത്ത് കമ്മിറ്റിയൂടെ ദീർഘകാല വൈസ് പ്രസിഡണ്ടും, ട്രഷററുമായിരുന്നു. പഴയകാല ഫുട്ബോൾ കളിക്കാരനും, നെൽ കൃഷിക്കാരനുമായിരുന്നു. കുറെ വർഷം മുബൈയിൽ ബിസിനസ് ആയിരുന്നു.
ഭാര്യ പരേതയായ ബീഫാത്തിമ.
മക്കൾ: മുഹമ്മദ് കുഞ്ഞി, നാസർ (രണ്ട് പേരും ഗൾഫ്)
ഖദീജ, ജമീല
മരുമക്കൾ: സൈനുദ്ധീൻ ചെമ്മനാട്, മൊയ്തു വെള്ളിക്കോത്ത് (കലക്ട്രേറ്റ് ജീവനക്കാർ), ഫാത്തിമ, സീനത്ത്.
സഹോദരങ്ങൾ: പരേതരായ അബ്ദുള്ള, മുഹമ്മദ്, കുഞ്ഞബ്ദുള്ള, ആയിഷ, കജ്ജു,
ആച്ചിബി, മറിയം, നബീസ
മയ്യത്ത് പള്ളിപ്പുഴ ജമാഅത്ത് പള്ളിയിൽ ഖബറടക്കി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ, പള്ളിക്കര പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് സോളാർ കുഞ്ഞഹമ്മദ് ഹാജി, യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, ബഷീർ വെളിക്കോത്ത്, എ.ഹമീദ് ഹാജി, ടി.ഡി.കബീർ, എം.ബി.ഷാനവാസ്, റഷീദ് ഹാജി കല്ലിങ്കാൽ, ടി.പി. കുഞ്ഞബ്ദുള്ള ഹാജി, എം.എച്ച്.മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള, ജില്ലാ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ തുടങ്ങിയവർ ഫോണിലൂടെ അനുശോചനം ബന്ധുക്കളെ അറിയിച്ചു.