ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് മൊഗ്രാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Latest

മൊഗ്രാൽ: ആതുരസേവനരംഗത്ത് ഇശൽ ഗ്രാമത്തിന് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച മെഡ്-വൺ ഡോക്ടെർസ് ക്ലിനിക് ന്റെയും, കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയുടെ യും സംയുക്ത ആഭിമുഖ്യത്തിൽ ഡോക്റ്റെർസ് ദിനമായ 2021 ജൂലൈ1 വ്യഴാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാർ സംബന്ധിക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൊഗ്രാൽ നാഷണൽ ഹൈവെക്ക് സമീപം ഏ േറാസൊഫ്റ്റ് കോംപ്ലക്സ് ൽ നടക്കുന്ന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു.പീ. താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്യും , കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ അധ്യക്ഷത വഹിക്കും , കിംസ് സൺറൈസ് ഹോസ്പിറ്റൽ മാനേജിങ് പാട്ണർ ഡോക്ടർ പ്രസാദ്മേനോൻ മുഖ്യ അതിഥി ആയിരിക്കും. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ അതിഥി ആയി സംബന്ധിക്കും. കോവിഡ്: ആരോഗ്യ രംഗം നേരിടുന്ന പ്രധിസന്ധി എന്ന വിഷയത്തിൽ ഹെൽത്ത്‌ സൂപ്പർ വൈസർ ബി.അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തും

ക്യാമ്പിനോടനുബന്ധിച്ച് ലാബിൽ എല്ലാ ടെസ്റ്റുകൾക്കും 50% ഇളവ് നൽകും. കൂടാതെ ആദ്യം രജിസ്ട്രർ ചെയ്യുന്ന 5 കുട്ടികൾക്ക് സുന്നത്ത് (circumcision) കർമ്മത്തിന് 50% ഇളവ് നൽകും. ECG ക്കും 50 ശതമാനം ഡിസ്‌കൗണ്ട് (40 വയസ്സിനു മുകളിൽ) ഉണ്ടായിരിക്കും . മരുന്നുകൾക്കും 10 ശതമാനം ഇളവുണ്ട്

ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്ത ണമെന്ന് മൊഗ്രാൽ മെഡ്- വൺ ഡോക്ടർസ് ക്ലിനിക്, കാസറഗോഡ് കിംസ് സൺ റൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9895635354,9995371922

Leave a Reply

Your email address will not be published. Required fields are marked *