ചൗക്കി:വായനാപക്ഷാചരണത്തിൻ്റെഭാഗമായി സന്ദേശം സംഘടന,കാൻഫെഡ് യുണിറ്റ്,നെഹ്റുയുവ കേന്ദ്രം,ശാസ്ത്രസാഹിത്യ ഹരിഷത്ത്എന്നിവയുടെ സംയുക്തത്തിൽ കോവി ഡ് കാലത്ത് കൈത്താങ്ങായ്
ലോക് ഡൗൺ കാരണം ജോലിയും വരുമാനമാർഗ്ഗവും ഇല്ലാതെ കഷ്ടത്തിലായ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ചു നൽകി സന്ദേശം ലൈബ്രറി സമാശ്വാസമായി .മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ചൗക്കി , കല്ലങ്കൈ,ബള്ളൂർ, പെർനടുക്ക ആസാദ് നഗർ, മജൽ ,ബള്ളൂർ,കമ്പാർ,എന്നിവിടങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് നോട്ടു പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വീടുകളിൽ എത്തിച്ചു നൽകിയത് .സന്ദേശം ലൈബ്രറി ട്രഷറർ എം.എ.കരീം ഉൽഘാടനം ചെയ്തു.ചടങ്ങിൽ.ലൈബ്രറി സെക്രട്ടറിഎസ്. എച്ച്. ഹമീദ്, സംഘടന സെക്രട്ടറി.എം.സലിം, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി.ടി.എം.രാജേഷ് മാസ്റ്റർ, കാസറകോട് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം.കെ.വി. മുകുന്ദൻ മാസ്റ്റർ, ബഷീർ ഗ്യാസ് , സുലൈമാൻ തോരവളപ്പ്, വാസു ഗട്ടി. എന്നിവർ നേതൃത്ത്വം നൽകി