ജില്ലാശുപത്രിയിലെ നിയമനം; ജില്ലാ പഞ്ചായത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

Latest പ്രാദേശികം

കാസര്‍കോട്: ശരത് ലാലിന്റെയും കൃപേഷിന്റേയും കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട് നിയമനം നല്‍കിയതിനെതിരെ യുഡിഎഫ് കൊണ്ട് വന്ന പ്രമേയം ചര്‍ച്ച പോലും ചെയ്യാതെ തള്ളിക്കളഞ്ഞതിലും, നിയമനം റദ്ദാക്കാത്തതിലും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിലും പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, സന്തോഷ് ക്രസ്റ്റ, സുഭാഷ് പെരിയ, മഹേഷ് കെ.കെ പുറം തുടങ്ങിയവര്‍ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞപ്പോള്‍ജില്ലാ പഞ്ചായത്ത് വരാന്തയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിന്നീട് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ബലമായി തടയുകയും പിടിച്ചുമാറ്റുകയുമായിരുന്നു. നിയമനത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതിയില്‍ നിയമപരമായും പോരാടുമെന്നും ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍ പറഞ്ഞു. .

Leave a Reply

Your email address will not be published. Required fields are marked *