കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ യാത്രാ നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് എകെ എം അഷ്‌റഫ് എം എൽ എ നിവേദനം നൽകി. ദീർഘ നാളത്തെ ആവശ്യമായ യാത്രാ ഇളവ് ആവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക് കർണാടക സ്റ്റേറ്റ് ബസുകളിൽ ഇളവ് ലഭിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥി കളാണ് ജില്ലയിൽ നിന്ന് മംഗ്ലൂറുവിലേക്ക് പഠനത്തിന് എത്തുന്നത്. യാത്രാ നിരക്കിൽ ഇളവ് ലഭിച്ചാൽ വലിയ ആശ്വാസമായിരിക്കും വിദ്യാർത്ഥി കൾക്ക് ലഭിക്കുക.