ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാസർകോട് നഗരത്തിലെ പ്രഗൽഭരായ ഡോക്ടർമാരെ ആദരിച്ചു. ആതുര സേവന രംഗത്ത് മാതൃകാപരമായ സേവനം നടത്തുന്ന വിദ്യാനഗർ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിലെ ഡോ കെ കെ മുസ്തഫ യെയും , പ്രമുഖ ശിശുരോഗ വിദഗ്ധനും തുടർച്ചയായ നാല്പത്തിയൊന്നാം വർഷവും മാലിക് ദീനാർ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോക്ടർ മഞ്ജുനാഥ് കാമത്തിനെയും , കോവിഡ് മഹാമാരികിടയിലും രോഗികളോട് മാതൃകാപരമായ സേവനം കൊണ്ടും പെരുമാറ്റം കൊണ്ടും രോഗികൾക്ക് എന്നും ആശ്വാസമായി മാറിയതിലൂടെ ജില്ലയിൽ തന്നെ പ്രശസ്തനായ ചെങ്കള ഇ കെ നായനാർ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോ ജാസിർ അലിയെയും ആദരിച്ചു. ക്ലബ് പ്രസിഡൻറ് ഇക്ബാൽ പട്ടുവത്തിൽ എം ജെ എഫ് ,സെക്രട്ടറി അബ്ദുൽ കാദർ തെക്കിൽ ട്രഷറർ മഹ്മൂദ് എരിയാൽ, വൈസ് പ്രസിഡന്റ റഹീസ് ,ഐപിപി ഫാറൂക്ക് കാസ്മി, മെമ്പർമാരായ ജലീൽ കക്കണ്ടം അബ്ദുൽസലാം , അഷ്റഫ് ഐവ ,സി എൽ റഷീദ്, എം എം നൗഷാദ് , സമീർ ആമു ,ബ്രിട്ടീഷ് അഷ്റഫ്, സുനൈഫ് , മജീദ്, ആഷിഫ്, ഷഫീക്ക് ,ശിഹാബ്, ഷാഫി നലാപാട് ,മുജീബ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു