ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍.
ആത്മഹത്യയാണ് നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പ്രോജക്ട് ലാബിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്നുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സഹപാഠികളും അധ്യാപകരും ഈ സംശയം ഉന്നയിച്ചിരുന്നു
പൊലീസും ആത്മഹത്യാ സാധ്യതകള്‍ ആദ്യ ഘട്ടത്തില്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെയെങ്കിലും വെച്ച് കത്തിച്ച ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.