24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്
രാജ്യത്തുടനീളം 3,04,58,251 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേർ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 34,00,76,232 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. കേരളത്തിൽ ഇത് 12868 ആണ്.