മലമ്പനി വിരുദ്ധ മാസാചരണം: മുളിയാർ – പൊവ്വലിൽ അതിഥി തൊഴിലാളികൾക്ക് രാത്രി കാല മലമ്പനി പരിശോധന ക്യാമ്പ് നടത്തി

Latest പ്രാദേശികം

മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും, പൊവ്വലിലുള്ള സൂപ്പർസ്റ്റാർ ക്ലബ്ബിൻറെ യും ജില്ലാ മൈഗ്രൻ്റ് സ്ക്രീനിംഗ് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊവ്വലിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ള അമ്പതോളം അതിഥി തൊഴിലാളി സുഹൃത്തുക്കൾക്ക് രാത്രികാല മലമ്പനി & മന്ത് രോഗത്തിൻറെ പരിശോധന ക്യാമ്പ് നടത്തി.
മലമ്പനി മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടി മുളിയാർ സാമൂഹിഹ്യാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ ഡോ.സിറിയക് ആൻറണി ഉദ്ഘാടനം ചെയ്തു.

സൂപ്പർസ്റ്റാർ ക്ലബ്ബിൻറെ സെക്രട്ടറി അസീസ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി ആർ എസ് നന്ദിയും പറഞ്ഞു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീനാഥ് കെ.പി, ഷറഫുദ്ദീൻ, വിനേഷ്, ശ്യാം തുടങ്ങിയവർ പരിശോധനാ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *