പണിതുടങ്ങിയിട്ട് പതിമൂന്നു വർഷം , പണിതീരാതെ മാവിനക്കട്ട ബായാവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത് റീത് സമർപ്പിച്ച് എസ്‌ഡിപിഐ

Latest പ്രാദേശികം

കുമ്പള : പതിമൂന്നു വർഷമായിട്ടും പണിതീരാത്ത മാവിനക്കട്ട ബായവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത് റീത് സമർപ്പിച്ച് എസ്‌ഡിപിഐ.കുമ്പള പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡിൽ പത്തോളം കുടുംബങ്ങൾ നടന്നു പോകാൻ ഉപയോഗിച്ചിരുന്ന പൊതു വഴിയും, മഴക്കാലത്തു വെള്ളം പോകുന്നതുമായ തോട് 2006ൽ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച് ഡ്രൈനേജ് കം ഫുട്പ്പാത്ത് എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുകയായിരുന്നു. എന്നാൽ തുടങ്ങിയ പണി 90 മീറ്ററോളം ആയപോഴേക്കും നിർത്തി വെച്ചു.വർഷം പതിമൂന്നു കഴിഞ്ഞിട്ടും തീരാത്ത അവസ്ഥയിലാണ് . നിലവിൽ രോഗികളെ കൊണ്ട് പോകാൻ പോലും വഴിയില്ലാത്ത
പരിതാപകരമായ അവസ്ഥയിലാണ് അവിടെയുള്ള കുടുംബങ്ങൾ. എത്രയും പെട്ടെന്നു പരിഹാരം കാണാനും കുടുംബങ്ങളുടെ ദുരിതങ്ങൾക് അറുതിവരുത്താനും ബന്ധപ്പെട്ടവർ തയ്യാറാകണം എന്നും അധികാരികൾ നടപടികൾ കൈകൊള്ളണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു. എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയും, കുമ്പള ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് ഹനീഫ് കുമ്പളയും ചേർന്ന് ശിലാ ഫലകത്തിനു മേൽ റീത്തു സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *