മുളിയാർ :മുളിയാർ പഞ്ഞായത്ത് യൂത്ത്ലീഗ് വൈറ്റ്ഗാർഡിന്റെ ശ്ലാഘനീയമായ സേവനത്തിന്ന് ദുബൈ കെ.എം.സി സി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി. മുസ്ലീം ലീഗ്ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി ശാഫി ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കെ.എം സി സി നിയോജക മണ്ഡലം സെക്രട്ടറി ജമാൽ മണ്ടക്കൈയിൽ നിന്ന് യൂത്ത് ലീഗ്പഞ്ചായത്ത് പ്രസിഡണ്ട് ഷഫീക്ക് ആലൂർ ഉപഹാരം ഏറ്റുവാങ്ങി മുസ്ലീം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബി.എം അഷ്റഫ് ,ബാത്തിഷാ പൊവ്വൽ ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, യുസഫ് പൊവ്വൽ ,
മഹമ്മദ് കുഞ്ഞി ആലൂർ പ്രസംഗിച്ചു.
