അസം റൈഫിൾസിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. റൈഫിൾമാൻ/റൈഫിൾ വുമൺ തസ്തികകളിലായി 131 ഒഴിവുണ്ട്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.assamrifles.gov.inഎന്ന വെബ്സൈറ്റിൽ.
വിജ്ഞാപനത്തിലെ നിർദേശങ്ങളനുസരിച്ചു വേണം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.