കാസർകോട്: സാംസ്കാരികം ബേപ്പൂർ സുൽത്താൻ അനുസ്മരണം നടത്തി.
കാലത്തിനും മരണത്തിനു മായ്ക്കാനാകാത്ത കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് ചർച്ചയിൽ വിലയിരുത്തി.
അനുസ്മരണ വേദിയിൽ
എം. അസിനാർ സ്വാഗതവും,
പ്രഭാകരൻ കരിച്ചേരി മോഡറേറ്ററുമായി. വിനോദ് എരവിൽ വ്യക്തി പരിചയം നടത്തി.
ചർച്ചയിൽ ഹമീദ് കാവിൽ, കൃഷ്ണൻ പതാണത്, എം.എ. മുംതാസ്, ബിന്ദു ടീച്ചർ, ഗായത്രി
എരവിൽ, വർഗീസ് നടുക്കിലക്കാട്, ഇ. ടി.വേണുഗോപാൽ, സുഗുണൻ ഒരി, സീമ ഹരി കൊട്ടില എന്നിവർ അനുസ്മരണം അവതരിപ്പിച്ചു.
സെയ്ദ ഷാജഹാൻ്റെ
കവിതയും, അനിൽ നീലാംബരി യുടെ ശബ്ദ ആവിഷ്കാര വും,സുകുമാരൻ പൂചക്കാടിൻ്റെ ബഷീർ ചിത്രവും പരിപാടിയിൽ മികച്ചു നിന്നു..
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ രാഘവൻ കുളങ്ങര, ഉഷസ്, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
സി. കെ . കണ്ണൻ പാലക്കുന്ന് നന്ദി അറിയിച്ചു.