തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മൂല്യനിർണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
കോവിഡ് കാരണം സ്കൂൾ
മേളകളൊന്നും നടക്കാത്തതിനാലാമാണ്
ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സാധാരണഗതിയിൽ പാഠ്യേതരപ്രവർത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിക്കുമായിരുന്നു.
കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം അവസാനഘട്ടത്തിലാണ്. എസ് എസ്
എൽ സി മൂല്യനിർണയത്തിനായി 70 ക്യാമ്ബുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്ബുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്