കുമ്പളയിൽ 35 അടി താഴ്ചയുള കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

Latest പ്രാദേശികം

കുമ്പള: 35 അടി താഴ്‌ചയുള്ള കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ്‌ സാഹസികമായി രക്ഷപ്പെടുത്തി.
ബംബ്രാണ, ചൂരിത്തടുക്ക, ഉജാറു പട്ടികജാതി കോളനിയിലെ ജയ്‌ഷനിനെ(22) യാണ്‌ രക്ഷപ്പെടുത്തിയത്‌. കൂലിത്തൊഴിലാളിയായ യുവാവ്‌ ഇന്നലെ രാത്രി 10.50 മണിയോടെയാണ്‌ കോളനിയിലെ കിണറ്റില്‍ വീണത്‌. അഞ്ച്‌ അടി വെള്ളമുള്ള കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവത്രേ.
വിവരമറിഞ്ഞെത്തിയ ഉപ്പള ഫയര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ്‌ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ അനൂപ്‌, സന്ദീപ്‌, വിഷ്‌ണു, ആറാദ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *