CL Rizwan with the pride of Chemmanad.

Latest പ്രാദേശികം

ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു PhD നേടുന്ന യുവതീ യുവാക്കൾ നാടിന്റെ അഭിമാനമാണ്. ഭൗദ്ധിക വളർച്ചയുടെ അടയാളമാണ്. ഈയിടെയായി കാസർകോട്ടുകാർക്ക് സന്തോഷിക്കാൻ വക നൽകുന്ന അത്തരം വാർത്തകൾ ഇടക്കിടെ വരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. കാലാകാലങ്ങളായി വിദ്യാഭ്യാസത്തിൽ പിന്നിലായിരുന്ന പെൺകുട്ടികൾ കഠിന പ്രയത്നത്തിൽ ഉന്നതിയിലേക്ക് കുതിക്കുമ്പോഴും ആൺകുട്ടികൾ അധികവും അപഥ സഞ്ചാരത്തിൽ ആയിപ്പോയ വർത്തമാന കാലത്ത് ഇവിടത്തെ ആൺവിദ്യാർഥി സമൂഹത്തിനു ദിശാബോധം നൽകട്ടെ ചെമ്മനാട് ലേസ്യത്തെ അഹ്‌മദ്‌ റിസ്’വാന്റെ ഡോക്ടറേറ്റ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), സൂറത്ത്കൽ (കർണ്ണാടക) നിന്ന്‌ ഭൗതിക ശാസ്ത്രത്തിൽ ക്രിട്ടിക്കൽ ഫിനോമിന ഇൻ ആൻ്റി ഡെസിറ്റർ ബ്ലാക്ക് ഹോൾ എന്ന വിഷയത്തിലാണ് ഈ മിടുക്കൻ ഡോക്ടറേറ്റ് നേടിയത്.

മംഗലാപുരം സെൻ്റ് അലോഷിയസ് കോളേജിൽ നിന്നും ഡിസ്റ്റിങ്ഷനോടെ ഫിസിക്സിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം റിസ്‌വാൻ അതേ വിഷയത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നിന്ന് MSc പൂർത്തീകരിച്ചു. PG പഠനകാലത്ത് തന്നെ CSIR-NET പരീക്ഷയിൽ ലക്ചർഷിപ് JRF യോഗ്യതകളും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *