കുമ്പള. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുമ്പള കോയിപ്പാടി ജിഎൽപി സ്കൂളിലെ 5 കുട്ടികൾക്ക് മൊബൈൽ ചാലഞ്ച് വഴി സംഘടിപ്പിച്ച ഫോണുകൾ വിതരണം ചെയ്തു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയാണ് 2 ഫോണുകൾ നൽകിയത്.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സബൂറ ഫോണുകൾ വിതരണം ചെയ്തു. സ്കൂൾ എച്ച് എം പ്രസീത കുമാരി, എസ് എം സി ചെയർമാൻ അഷ്റഫ്, പിടിഎ പ്രസിഡണ്ട് ഹമീദ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : കുമ്പള കോയിപ്പാടി സ്കൂളിലെ കുട്ടികൾക്ക് മൊബൈൽ ചാലഞ്ച് വഴി സംഘടിപ്പിച്ച ഫോണുകൾ വാർഡ് മെമ്പർ സബൂറ വിതരണം ചെയ്യുന്നു.