രാജ്യത്തെ ഇന്ധനവില വർധനയിഷ പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഓം പ്രകാശ് പറഞ്ഞു. നിങ്ങള്‍ സന്തോഷത്തിലായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഇത്തരത്തിലുള്ള വിഷമഘട്ടങ്ങള്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഓംപ്രകാശ് വിമര്‍ശിച്ചു. ഒരു പഴയ പാര്‍ട്ടി പോളിയോ വാക്സിന് എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കോവിഡ് വാക്സിന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ഇന്ധന വില മുംബൈയിലാണ്.