കാസറഗോഡ് : കോവിഡ് മഹാമാരി വന്ന് ഒന്നര വർഷമായിട്ടും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി ഗഫൂർ ദേളി അഭിപ്രായപ്പെട്ടു. വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എ.ഇ ഒ ഓഫീസ് നില്പ് സമരം കാസർഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.യു ഉപ ജില്ല പ്രസിഡണ്ട് സിദ്ദീഖ് നായ്മാർമൂല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സമീർ തെക്കിൽ ജില്ലാ ജോ. സെക്രട്ടറി സിറാജ് ഖാസിലേൻ സംസാരിച്ചു’ സബ് ജില്ലാ ജനറൽ സെക്രട്ടറി നാസിം നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.