കാലവര്‍ഷം ശക്തമാകുന്നു, ജൂലൈ 17 വരെ മത്സ്യബന്ധനത്തിന് നിരോധനം

Latest ഇന്ത്യ കേരളം

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. അടുത്ത 5 ദിവസത്തേക്ക് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ സംഭവിക്കാനിടയുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 17 വരെ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത തുടരേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *