വാക്സിനേഷൻ കേന്ദ്രങ്ങളിൽ സംഘർഷം തുടർകഥ: കുമ്പളയിൽ വാർഡ് അടിസ്ഥാനത്തിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി.

Latest പ്രാദേശികം

മൊഗ്രാൽ.കുമ്പളയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് വാർഡുകൾ തോറും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.

കാസർഗോഡ് മുനിസിപ്പാലിറ്റി അടക്കം വിവിധ കേന്ദ്രങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ സൗകര്യമേർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കുമ്പളയിലും ഇത്തരത്തിൽ വാർഡുകൾ തോറും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്താനായാൽ തിരക്കും, സംഘർഷാവസ്ഥയും ഒഴിവാക്കാനാവും. ഇതിനായി അടിയന്തിര ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

നേരത്തെ ഇത് സംബന്ധിച്ച് മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനാ പ്രവർത്തകർ നൽകിയ നിവേദനം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.

യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി കെ ജാഫർ,എം എം റഹ്മാൻ, ഇബ്രാഹിം ഖലീൽ, മുഹമ്മദ് കുഞ്ഞ് ടൈൽസ്, വിജയകുമാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം എ മൂസ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *