മൊബൈലിൽ കളിക്കുന്നത് വിലക്കി, പതിനഞ്ചുകാരന്‍ വീടുവിട്ടു

Latest പ്രാദേശികം

ചെറുവത്തൂര്‍; ഫോണില്‍ ഗെയിം കളിക്കുന്നത്‌ ചോദ്യം ചെയ്തതിന്‌ അ മര്‍ഷം പുണ്ട്‌ 15 കാരന്‍ വീട്‌ വിട്ടു. ഉടുംമ്പുതല പുതിയകണ്ടത്തെ എം കെ അയൂബിന്റെ മകന്‍ എം എ അദ്നാനെയാണ്‌ കാണാതായത്‌. അദ്നാന്‍ സ്ഥിരമായി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത്‌ പതിവാണത്രെ. ഇന്നലെ വീട്ടകാര്‍ മൊബൈല്‍ പിടി ച്ച്‌ വച്ചപ്പോള്‍ ഇതില്‍ പ്രകോപിതനാ യ അദ്നാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. മുടിവെട്ടാന്‍ ഉടുംമ്പതലയിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ വീട്ടി ല്‍ നിന്നും ഇറങ്ങിയത്‌. എന്നാല്‍ ഏറെ വൈകീട്ടും വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന്‌ ബന്ധു വീട്ടിലും മറ്റും അന്വേഷിച്ചു വെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ പിതാവ്‌ അയൂബ്‌ ചന്തേര പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോ ലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *