അബുദാബി പ്രവേശനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ ഇന്ന് അർധ രാത്രി മുതൽ

Latest ഗൾഫ്

അബുദാബി : യുഎഇ തലസ്ഥാനമായി അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും . വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം . താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു .

നിബന്ധനകൾ :
48 മണിക്കൂറിനകം എടുത്ത പിസിആർ , അല്ലെങ്കിൽ 24 മണിക്കൂറിനകം എടുത്ത ഡിപിഐ ടെസ്റ്റ് നെഗറ്റീവ് ഫലം . ‘
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും അൽഹാസൻ ആപ്പിൽ ഇ / ഗോൾഡ് സ്റ്റാർ ഉള്ളവർക്കും നിബന്ധന ബാധകം .
ഡിപിഐ ടെസ്റ്റെടുത്ത് അബുദാബിയിൽ തുടരുന്നവർ 3 , 7 ദിവസങ്ങളിലും പിസിആർ എടുത്ത് തുടരുന്നവർ 4 , 8 ദിവസങ്ങളിലും പിസിആർ എടുക്കണം . ‘ തുടർച്ചയായി 2 തവണ ഡിപിഐ എടുത്ത് അബുദാബിയിലേക്കു വരാനാകില്ല . അബുദാബിയിൽ അണുനശീകരണം നടക്കുന്ന രാത്രി 12 മുതൽ പുലർച്ചെ 5 വരെ പുറത്തിറങ്ങാൻ പാടില്ല . : അടിയന്തര യാത്രയ്ക്ക് www.adpolice.gov.ae സൈറ്റിൽനിന്ന് അനുമതി എടുക്കണം . ‘ ടാക്സിയിൽ സീറ്റിങ് ശേഷിയനുസരിച്ച് പരമാവധി 3 , 4 പേർ മാത്രം

Leave a Reply

Your email address will not be published. Required fields are marked *