ന്യൂനമ‍ർദ്ദം രൂപപ്പെടുന്നത് വൈകുന്നു, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

Latest കേരളം

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. 21 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും. മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെയുളള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ തുടരും. നാളെ കണ്ണൂർ , കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കു.കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനത്തെ തുടർന്ന് മുംബൈയിൽ കനത്ത മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *