ബോവിക്കാനം: സാമ്പത്തിക പരാധീനത മൂലം ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ പറ്റാതെ സ്കൂൾപഠനം അവതാളത്തിലായി
പ്രയാസം അനുഭവിച്ച
മൂന്ന് വിദ്യാർത്ഥി കൾക്ക് പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ അനുവദിച്ച് മുളിയാർ ആലിങ്കാൽ
സ്വദേശികൾ മാതൃകയായി.
കേരള ബാങ്ക് കാസർകോട് മെയിൻ ബ്രാഞ്ച് കലക്ഷൻ ഏജൻ്റ് ഗോപാലൻ, മുളിയാർ കുടുംബശ്രീ സിഡിഎസ്.അംഗം
ഉഷ ദമ്പതികളാണ്
കുട്ടികളുടെ പ്രയാസം ഉൾകൊണ്ട് സിങ്കപ്പൂരിൽ എഞ്ചിനിയറായ മകൾ ഗായത്രി ഗോപാൻ്റെ വകയായി ഫോണുകൾ സംഘടിപ്പിച്ചത്.
ശരീര സൗന്ദര്യ മൽസരത്തിൽ മിസ്റ്റർ കാസർകോടായി തെരഞ്ഞെടുത്ത ഗണേഷ് ഗോപാൽ മകനാണ്.
ഫോണുകൾ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർക്ക് കൈമാറി.