കാസർകോട്:’ലെറ്റ്സ്മൈൽ;ഇറ്റ്സ് ചാരിറ്റി’ എന്ന പ്രമേയത്തിൽഎസ്.എസ്.എഫ്. ജില്ലാ കമ്മറ്റിമഞ്ചേശ്വരം മള്ഹറിൽഈ മാസം 18,19 തീയ്യതികളിൽ സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചരണമായി ഭാഗമായി സംഘടിപ്പിക്കുന്ന ‘സഫാരി’ സന്ദേശ യാത്ര തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ജാഥ നായകനായ യാത്ര ബീരിച്ചേരി മഖാം സിയാറത്തോടെ തുടക്കമായി.തൃക്കരിപ്പൂർ മുജമ്മഇൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി,ജലീൽ സഖാഫി മാവിലാടം,ഹുസൈൻ ഹാജി വെള്ളാപ്പ്, മുഹമ്മദ് കുഞ്ഞി ഹാജി, എ ബി അബ്ദുല്ല മാസ്റ്റർ,ഇസ്മാഈൽ സഅദി എം ടി പി, ശക്കീർ എം ടി പി, ഉമറുൽ ഫാറൂഖ് പൊസോട്ട്, അബ്ദുൽ റഷീദ് സഅദി പൂങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു.ജില്ലാ നേതാക്കളും,സ്മൈൽ ട്രൂപ്പ് അംഗങ്ങളും യാത്രയെ അനുഗമിക്കുന്നുണ്ട്.
തൃക്കരിപ്പൂർ,മുജമ്മഅ,പടന്ന,മാവിലാടം, ചെറുവത്തൂർ,ചീമേനി, ചാനടുക്കം,പെരുമ്പട്ട,നീലേശ്വരം,അഴിത്തല,പഴയകടപ്പുറം,കാഞ്ഞങ്ങാട്,മാണിക്കോത്ത്,പാറപള്ളി,ഓടയംച്ചാൽ,പരപ്പ,പാണത്തൂർ,ബന്തടുക്ക,പടുപ്പ്,കുണ്ടംകുഴി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിനം തെക്കിലിൽ സമാപിച്ചു.അജീർ സഖാഫി കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. രണ്ടാം ദിനമായ ഇന്ന് നൂറുൽ ഉലമ മഖാം സിയാറത്തോടെ തുടക്കമാവും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും.