▪️പയ്യന്നൂർ:പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളെറ്റ് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ച് ബി-ടെക് വിദ്യാർത്ഥി മരണപ്പെട്ടു.വെള്ളൂർ ആർടിഒ ഓഫീസിന് മുന്നിൽ ഇന്ന് പുലർച്ചെ 3:30 മണിയോടെ ആണ് അപകടം നടന്നത്.തൃക്കരിപ്പൂർ എടാട്ടുമ്മലിലെ സി ഗണേശൻ – സരിത ദമ്പതികളുടെ മകൻ അർജുൻ( 21) ആണ് മരണപ്പെട്ടത്.
ടാങ്കർ ലോറിയിലേക്ക് ബുള്ളറ്റ് ഇടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.ലോറിയുടെ ഫ്രന്റ് വീലിന് ഉള്ളിൽ കുടുങ്ങിയ ബൈക്ക് ഉൾപ്പെടെ പയ്യന്നൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പരിയാരത്തുള്ള മെഡിക്കൽ കോളേജിലേക്ക് മാറ്റി.========================