രാജ്‌മോഹൻ ഉണ്ണിത്താനെ ആക്രമിക്കാൻ ശ്രമിച്ച ആൾക്കെതിരെ കേസെടുത്തു,കാഞ്ഞങ്ങാട്ട് നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നീലേശ്വരത്ത് വെച്ചായിരുന്നു സംഭവം

Latest പ്രാദേശികം രാഷ്ട്രീയം

നീലേശ്വരം : രാ​ജ്മോ​ഹ​ന്‍ ഉണ്ണി​ത്താ​ന്‍ എം​പി​യോ​ട് ട്രെ​യി​നി​ല്‍ കൈയേറ്റത്തിന് മുതിർന്നതിന് ഒ​രാ​ള്‍​ക്കെ​തി​രേ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്തു.

പ​ദ്മ​രാ​ജ​ന്‍ അ​യ​ങ്ങോ​ത്തി​നെ​തി​രേ​യാ​ണ് ക​ണ്ണൂ​ര്‍ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ
രാ​ത്രി ഏ​ഴോ​ടെ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം.
പിന്നീട് ഇ​യാ​ള്‍ നീ​ലേ​ശ്വ​ര​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​യ​റി​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യെ ആക്രമിക്കാൻ ശ്രമിക്കുക​യാ​യി​രു​ന്നു എന്നാണ് പരാതി,
പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നാ​യി ഡ​ല്‍​ഹി​യി​ല്‍ പോ​കാ​ന്‍ ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട് എംപി. രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് ബന്ധമുള്ളയാൾ തന്നെയെന്നാണ് സൂചന. രാജ്‌മോഹന്‍ ഉണ്ണിത്താൻ ഇതു സംബന്ധിച്ച്‌ ഇന്നലെ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു

ഞായറാഴ്ച വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാസര്‍കോട് എംപി
യാത്രക്ക് മുമ്ബ് എംപി.യുടെ ഡ്രൈവറെ വിളിച്ച്‌ എംപി.യുടെ യാത്രയെ സംബന്ധിച്ച്‌ വിവരം അന്വേഷിച്ചത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്നെ തീവണ്ടിയില്‍ അക്രമിക്കാനായിരുന്നു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കോച്ചില്‍ ഇറിക്കവേയാണ് ഉണ്ണിത്താനെതിരെ ആക്രമണ ശ്രമം ഉണ്ടായത്. അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു എന്നാണ് പരാതി. കൈയേറ്റത്തിന്റെ വീഡിയോയും എടുത്തിരുന്നു. മദ്യലഹരിയിലായിരുന്നു അസഭ്യവര്‍ഷമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കാഞ്ഞങ്ങാട്ടുനിന്നാണ് എംപി. കയറിയത്. എം,എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം. അഷറഫ്, കെപിസിസി. സെക്രട്ടറി ബാലകൃഷ്ണന്‍ പേരിയയും ഒപ്പമുണ്ടായിരുന്നു. കോച്ചില്‍ കയറിയ അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് അവര്‍ എടുത്തുചാടി ഓടി എന്നും റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു,

രാത്രി കണ്ണൂര്‍ റെയില്‍വേ പൊലീസും എംപി.യുടെ മൊഴി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *