ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടി നെതിരെ വധഭീഷണി മുഴക്കിയ സി.പിഎം ഏരിയ സെക്രട്ടറി ക്കെതിരെ കേസെടുക്കണം – യു.ഡി.എഫ്

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ജനാർദ്ധനനെ ഫോണിലൂടെ വധിക്കു മെന്ന് ഭീഷണിപ്പെടു ത്തിയസംഭവത്തിൽ
മുളിയാർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ബി.എം. അബൂബക്കർ
കൺവീനർ ബി.സി. കുമാരൻ എന്നിവർ പ്രതിഷേധിച്ചു.
സി.പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറി എം.മാധവനെതിരെ
നൽകിയ പരാതി ഗൗരവത്തിലെടുത്ത്
നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.
വാർഡ് ജന പ്രതിനിധി യുടെ ആവശ്യം മാനിച്ച് വികസനപരമായി പിന്നോക്കം നിൽക്കുന്ന
കൊടവഞ്ചി പ്രദേശത്തെ റോഡുമായി ബന്ധപ്പെട്ട പ്രശ്നം നാട്ടുകാരെ വിളിച്ചിരുത്തി രമ്യതയിൽ എത്തിച്ചതാണ് സി.പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറിയെ പ്രകോപിപ്പിച്ചതെങ്കിൽ
തൻ്റെ കാലത്ത് നടക്കാത്ത വികസനം എന്നും ജനങ്ങൾക്ക് കിട്ടരുതെന്ന വികല ചിന്ത ശരിയല്ലെന്നും
ജനപ്രതിനിധികളുടെ സേവനങ്ങളെ തടസ്സപ്പെടുത്തുന്നത് ജനാധിപത്യധ്വംസന
മണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ബി.എം അബൂബക്കർ
9995334611
ബി.സി.കുമാരൻ
9745218302

Leave a Reply

Your email address will not be published. Required fields are marked *