കാസർകോട് : കുമ്പളയിൽ 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള കിദുരിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി.
ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു.
റൈഡിൽ കാസർകോട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.