ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു

Latest ഇന്ത്യ കേരളം

കോഴിക്കോട്: കുടകിലെ കുട്ടയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. കുടകിലെ കുട്ടയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരാണ് അറസ്റ്റിലായത്.

കേസെടുത്ത ശേഷം ദമ്പതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

ക്രിസ്ത്യാനികളാകാന്‍ ഇവര്‍ വീട്ടുകാരെ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ചില ഹിന്ദു സംഘടനകളാണ് കുട്ട പോലിസില്‍ വിവരമറിയിച്ചത്. പോലിസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *