യുഎസിൽ കവർച്ചാ ശ്രമത്തിനിടെ മലയാളി വെടിയേറ്റു മരിച്ചു

Latest

മെസ്‌ക്വിറ്റ്(ടെക്‌സാസ്): ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു.

മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം.

കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു.

വെടിവെപ്പിന് പിന്നാലെ  സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മെസ്‌ക്വിറ്റിൽ ഈയിടെയാണ് വിക്ടോറിയ എന്ന പേരിൽ സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്.

സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. അക്രമിയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *