ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ വിഷമമെന്ന് പൊലീസ്

Latest കേരളം

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊയിലാണ്ടി സ്വദേശി നിതിനാണ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. കോളേജിലെ ടോയ്‌ലറ്റില്‍ വച്ചാണ് നിതിന്‍ കത്തി കൊണ്ട് കഴുത്തറുത്തത്.ഡിംസബര്‍ ഒന്നിനാണ് നിതിന്‍ കോളേജില്‍ ചേര്‍ന്നത്. മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ദുബായിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. നിതിന്റെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കാണാന്‍ വരാത്തതിന്റെ പേരില്‍ മാതാപിതാക്കളുമായി നിതിന്‍ വഴക്കിട്ടിരുന്നെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *