11 രാജ്യങ്ങളിലായി ഒരു മാസം നീളുന്ന പോരാട്ടം; യൂറോ കപ്പിന് നാളെ കിക്കോഫ്

Latest അന്താരാഷ്ട്രം കായികം

റോം: കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍മെന്റ് നടക്കുക. ഇറ്റലിയും തുര്‍ക്കിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആകെ ആറ് ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.

2019 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ നടന്ന 55 ടീമുകള്‍ പങ്കെടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ വഴിയെത്തിയ 20 ടീമുകളും പ്ലേ ഓഫ് വഴിയെത്തിയ നാല് ടീമുകളും അടക്കം 24 ടീമുകളാണ് യൂറോപ്യന്‍ കിരീടപോരാട്ടത്തില്‍ അണിനിരക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *