കാസർഗോഡ് : പതിനേഴ് രാജ്യങ്ങളിൽ നിന്നായ് നിരവധി പ്രതിഭകളെ ഒരു കുടക്കീഴിൽ
അണിനിരത്തി അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും, വിവിധ മേഖലകളിലുള്ള നവപ്രതിഭകളെ സിനിമ, ടെലിവിഷൻ മേഖലകളിലടക്കം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആറ് വർഷമായി പ്രവർത്തിക്കുന്ന കീ ഫ്രൈം ഇൻറർനാഷണൽ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായി കാസർഗോഡ് കോപ്പ സ്വദേശിയായ വി.അബ്ദുൾ സലാം തെരഞ്ഞെടുക്കപ്പെട്ടു.യു.എ.ഇ യിൽ ചേർന്ന ഓൺലൈൻ
യോഗത്തിൽ കി ഫ്രെയിംസ് ചെയർമാൻ റാഫി വക്കം, പ്രോഗ്രാം ഡയക്ടർ കുഞ്ഞി നീലേശ്വരം എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെതാണ് തീരുമാനം.
സാമൂഹ്യ-സാംസ്ക്കാരിക – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അബ്ദുൾ സലാം.ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റിയും മിഡോസ് മീഡിയയും ചേർന്ന് 2020ൽ “പ്രവർത്തന ശ്രീ’ പട്ടം നൽകി ആദരിച്ചിരുന്നു.
വർത്തമാനകാലം ഏറെ ചർച്ച ചെയ്യപ്പെട്ട ഹത്രാസിലെ നൊമ്പരം പ്രധാന കൃതിയാണ്.
കാണാക്കിനാവ്, ആദിയും വ്യാധിയും, കയ്യൊപ്പ്, നിറനിലാവ്, കാണാമറയത്ത് തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലേശ്വരം സ്വരലയ സാംസ്ക്കാരിക വേദിയിലൂടെയാണ് സാംസ്ക്കാരിക രംഗത്ത് ചുവട് വെച്ചു തുടങ്ങിയത്.ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (വെൽഫയർ ) ആയി കാസർഗോഡ് ജോലി ചെയ്യുന്നു.
കാസർഗോഡ് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി അദ്ധാപികയായ സി ഷാഹിന ഭാര്യയും റിഷിൽ വി സലാം, ഇഷാൽ വി സലാം എന്നിവർ മക്കളുമാണ്.
