ദേശീയവേദിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയ മംഗലാപുരം സ്വദേശി വീൽചെയറുമായി എത്തി

Latest കേരളം

മൊഗ്രാൽ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ സേവനങ്ങളർപ്പിച്ച് മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിക്ക് സംസ്ഥാനാതിർത്തി കടന്ന് അംഗീകാരമെത്തിയത് ശ്രദ്ധേയമായി.

ദേശീയവേദിയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയാണ് മംഗലാപുരം സ്വദേശി ജാവിദ് മുഹമ്മദ്‌ വീൽ ചെയറുമായി എത്തിയത്.

ദേശീയവേദിക്ക് വീൽചെയർ സമ്മാനിക്കുന്നതോടെ, വീടുകളിൽ നടക്കാനാവാതെ ദുരിതം പേറുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ദേശീയവേദി വൈസ് പ്രസിഡന്റ്‌ റിയാസ് മൊഗ്രാലിന് വീൽചെയർ കൈമാറിക്കൊണ്ട് മംഗലാപുരത്തെ പ്രമുഖ വ്യവസായി കൂടിയായ ജാവിദ് മുഹമ്മദ്‌ പറഞ്ഞു.

തന്റെ പിതാവിന്റെ നാമഥെയത്തിലാണ് ഇത് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയവേദി പ്രസിഡന്റ്‌ സിദ്ദീഖ് റഹ്‌മാന് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് റിയാസ് മൊഗ്രാൽ വീൽചെയർ കൈമാറി.

ജന. സെക്രട്ടറി ടി.കെ ജാഫർ, എം.മാഹിൻ മാസ്റ്റർ, എം.എം റഹ്‌മാൻ, ടി.കെ അൻവർ, എം.വിജയ കുമാർ, എം.ജി.എ റഹ്‌മാൻ, എം.എച്ച് അബ്ദുൽ ഖാദർ, കെ.മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ്‌ അബ്കോ, അബ്ദുള്ളകുഞ്ഞി നടുപ്പളം,ഹാരിസ് ബഗ്ദാദ്, മുഹമ്മദ്‌ മൊഗ്രാൽ, ഇഖ്‌ബാൽ എം. എ, അഷ്‌റഫ്‌ സാഹിബ്‌, അബ്ദുൽ റസാഖ്, മുർഷിദ് മൊഗ്രാൽ,സലാം നടുത്തോപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *