മുളിയാർ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പ് മുട്ടുന്ന മുളിയാർ വില്ലേജ് ഓഫീസിന് പുതിയകെട്ടിടം അനുവദിക്കണം എന്നാവശ്യപ്പെട്ട്ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് റവന്യുവും ഭവന നിർമ്മാണവും വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ, ഉദുമ എം.എൽ.എ. അഡ്വ.സി.എച്ച് കുഞ്ഞമ്പു,ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർക്ക് നിവേദനം ആയച്ചു.
ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച് ചെറിയ കെട്ടിടം കാലപ്പഴക്ക ത്താൽ ജീർണ്ണിച്ച് തകർച്ചയുടെ വക്കിലാണ്.പലരേഖകൾക്കും നാശം വന്നുകൊണ്ടിരിക്കുന്നു.മുളിയാർ ഗ്രാമപഞ്ചായത്ത് പരിധി മുഴുവനും ഈ വില്ലേജിനു കീഴിലാണ്.
ഏകദേശം അറായിരത്തോളം വീടുകളും, മുപ്പതിനായിരത്തിൽ അധികം ജനസംഖ്യയും ഈ വില്ലേജ് പരിധിയിൽപ്പെടുന്നു. സ്ഥല സൗകര്യ കുറവ് ഓഫീസിന്റെ സുഖമമായ പ്രവർത്തനത്തിന് വിഘാതമാവുകയാണ്. ഇതിന്റെ ദുരിതം മുഴുവൻ പേറേണ്ടി വരുന്നത് പൊതു ജനങ്ങളാണ്.
മാത്രമല്ല സേവനങ്ങളും, വിവിധ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് നിവേദനം നൽകിയിരുന്നു.
തുടർന്ന് 2018-19 ലെ പ്ലാൻ ഫണ്ടിൽ അറ്റകുറ്റപ്പണിക്ക് വേണ്ടി 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.ഇതിൽ പൈൻ്റിംഗ് പ്രവർത്തിയും ചുറ്റുമതിൽ നിർമ്മാണവും മാത്രമാണ് നടന്നത്. ആയതിനാൽ മുളിയാർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം നിവേദനത്തിൽ ചൂണ്ടിക്കാട്ടി.