ബോവിക്കാനം: മുളിയാർ
മൃഗാശുപത്രിയിൽ അടിന്തരമായി സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്
മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത്
സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് കത്ത്നൽകി.
രണ്ട് മാസം മുമ്പാണ് നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയത്.ഏറെനാൾ ഡോക്ടറില്ലാത്ത സ്ഥിതിയായിരുന്നു. പിന്നീട് കാറഡുക്ക പഞ്ചായത്ത് – മുള്ളേരിയയിലെ
മൃഗ ആശുപത്രി ഡോക്ടർക്ക് ചാർജ്ജ് നൽകിയെങ്കിലും അവിടത്തെ ജോലി ഭാരം മൂലം മുളിയാറിൽ കൃത്യമായി സേവനം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ടും, കർഷകരും
ഇതുവഴി വലീയ പ്രയാസത്തിലാണ്.
സ്ഥാപനത്തിന് കീഴിലുള്ള സബ് സെൻ്ററിലെ
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സ്ഥലം മാറിപോയ ഒഴിവും നികത്തണം നിവേദനത്തിൽ ആവശ്യപ്പെട്ടു.