ബോവിക്കാനത്ത് പെട്രോൾ പമ്പ് ഉൽഘാനം ചെയ്തു.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: മൂളിയാറിലെ ജനങ്ങൾ പ്രത്യേകിച്ചിച്ച് ഓട്ടോ ടാക്ഷി ഡൈവർമാരും, വഹാന ഉടമകളും വളരെ ഏറെ കാലം മായി പ്രതിക്ഷിച്ചിരുന്ന പെട്രോൾ പമ്പ് ബോവിക്കാനത്തിന്റെ ഹൃദയഭാഗത്ത് മുളിയാർ വില്ലേജ് ഓഫിസിന് തെട്ട് താഴെയായി പ്രവർത്തനം ആരംഭിച്ചത്.
ഭാരത് പെട്രോൾ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയുടെ ശ്രീലക്ഷ്മി ഫ്യൂയൽസ് ഔട്ടൈറ്റാണ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉൽഘാടന കർമ്മം നിർവ്വഹിച്ചത്. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി :പി .വി മിനി അധ്യക്ഷത വഹിച്ചു.ഗ്രമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ,വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അശോകൻ മാസ്റ്റർ, കെ.ബി.മുഹമ്മദ് കുഞ്ഞി, പി.ജയകൃഷ്ണൻ മാസ്റ്റർ, ബിപിസിഎൽ ടെറിറ്ററി മാനേജർ ജയ്ദീപ് പൊട് ദാർ ,സെയിൽസ് ഓഫിസർ എം. ശ്രീ അരവിന്ദൻ ,ഇഞ്ചീനീയറിംഗ് ഓഫീസർ സുദർശന കുമാർ, ടെറിറ്ററി കോഓഡിനേറ്റർ ബിജു കെ.സി ,മഞ്ജു നാഥ് കാമത്ത്, മൂസ ബി ചെർക്കള, ലക്ഷ്മി നാരയണൻ, മുസ്ഥഫ ബിസ്മില്ല എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സ്മിത സ്വാഗതവും, ഉടമ രാധകൃഷ്ണൻ പരിപാടിക്ക് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *