ശക്തമായ മഴയിൽ മേനംങ്കോട് മസ്ജിദ് റോഡിന്റെ ഒരു ഭാഗം വീടിന് മുകളിൽ തകർന്ന് വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.എം എൽ എയുടെയും, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

Latest പ്രാദേശികം

ചെങ്കള: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ചെങ്കള മേനംകോട് മസ്ജിദ് റോഡ് തകർന്ന് വീണത് വീടിനു മുകളിൽ, മേനംകോട് അബ്ദുൽ ഖാദറിന്റെ വീടിന് മുകളിലേക് റോഡ് സൈഡിൽ ചങ്കല്ല് കൊണ്ട് ഉയർത്തിക്കെട്ടിയ ഭാഗങ്ങൾ അടക്കം തകർന്നുവീഴുകയായിരുന്നു.വീട്ടുകാർ അകത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്, വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും അടക്കമുള്ള വാഹനങ്ങൾക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
എം എൽ എ,എൻ എ നെല്ലിക്കുന്ന്,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *