കോവിഡ് കാലത്തും, ഈ അടുത്ത കാലത്തുമായി മൊഗ്രാലിൽ നിന്നും വിട പറഞ്ഞു പോയവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 6.30ന്( മ ഖ്രിബ് നമസ്കാരാനന്തരം) മൊഗ്രാൽ ടൗണിലാണ് പരിപാടി.
കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ചടങ്ങിൽ പ്രമുഖരായ മതപണ്ഡിതന്മാരും,സാദാത്തീങ്ങളും സംബന്ധിക്കും
കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽ
മത -സാമൂഹിക- ജീവകാരുണ്യ രംഗത്തുള്ള ഒട്ടനവധി പേരാണ് മൊഗ്രാലിൽ നിന്ന് വിട പറഞ്ഞു പോയത്. മരണപ്പെട്ട് പോയവരുടെ “തഅസീയത്തിലോ”, മറ്റു മരണാനന്തര ചടങ്ങുകളിലോ സംബന്ധിക്കാൻ പ്രദേശവാസികൾക്ക് കോവിഡ് നിയന്ത്രണങ്ങളാൽ കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ കെ പി സുലൈമാൻ മുസ്‌ലിയാർ അറിയിച്ചു.
പ്രാർത്ഥനാ സദസ്സിൽ മുഴുവൻ നാട്ടുകാരും സംബന്ധിക്കണമെന്ന് കെ പി സുലൈമാൻ മുസ്‌ലിയാർ അഭ്യർത്ഥിച്ചു.