‘വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കണം’; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി

Latest ഇന്ത്യ കേരളം പ്രാദേശികം

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

എസ്എച്ച്ഒമാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കണം.

സ്‌കൂള്‍ ബസുകളുടെ അറ്റ കുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കണം.

എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സുരക്ഷാ ഓഫീസറായി നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

സ്‌കൂള്‍ മാനേജ്‌മെന്റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പാക്കും.

അറ്റ കുറ്റ പ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20നുമുമ്പ് പൂര്‍ത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *