ചെറുവത്തൂർ: പയ്യങ്കി പള്ളിക്കു സമീപം ഓട്ടോ തട്ടി വിദ്യാർഥി മരിച്ചു.
കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം.
വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം.
ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: ഷൗക്കത്ത്.
മാതാവ്: സുമയ്യ.
സഹോദരി: ശഫ്ന.