കുമ്പള ബദിയഡുക്ക റോഡില്‍ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

Latest പ്രാദേശികം

കുമ്പള: കുമ്പള ബദിയടുക്ക റോഡില്‍ ബേള സ്‌കൂളിന് മുന്‍വശത്തായി റോഡിനു കുറുകെ മരം വീണു ഗതാഗതം തടസപ്പെട്ടു. കുമ്പള മുതല്‍ ബദിയടുക്ക വരെ റോഡിന്റെ ഇരുവശത്തും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നതു വന്‍ അപകടം ക്ഷണിച്ചു വരുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് ആണിത്. മരം വീണ സമയത്തു വാഹനങ്ങള്‍ ഇല്ലാത്തതു കാരണം വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ ചേര്‍ന്നു മരം മുറിച്ചു മാറ്റാനുള്ള ശ്രമിത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *