കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാർ .പി യുടെഉത്തരവ് പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം പെരുമ്പള പള്ളതോട് അപ്പകുഞ്ഞിയുടെ കൃഷിയിടത്തിൽ അക്രമകാരിയായി നിലകൊണ്ട കാട്ടുപന്നിയെ വനം -വന്യജീവി വകുപ്പ് ഷൂട്ടർ ബി.അബൂൾ ഗഫൂർ വെടി വെച്ച് വീഴ്ത്തി.
കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ ,ആർ.ആർ.ട്ടി അംഗങ്ങളായ സനൽ, ലൈജു, ബിജിത്ത്, മണികണ്ടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.