കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ

Latest കേരളം പ്രാദേശികം

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട.

ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ, സന്തോഷ് കുമാര്‍, സബ് ഇൻസ്പെക്ടർ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്ലാറ്റ് നമ്പര് 304 ൽ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എം.ഡി.എം.എയും, 10850 രൂപയും കണ്ടെടുത്തത്.

എസ്.ഐ തോമസ്, എസ്.സി.പി.ഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സി.പി.ഒ ലിജോ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *